Advertisement

യോഗ കേന്ദ്രത്തിൽ മതം മാറ്റാൻ ശ്രമം; കേസിൽ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി

October 10, 2017
0 minutes Read
high court phone call case HC to consider plea today govt files plea on child rights commission placement political crime cases investigation should speed up

എറണാകുളം ഉദയംപേരൂരിലെ യോഗ കേന്ദ്രത്തിൽ യുവതിയെ മതം മാറ്റാൻ പ്രേരിപ്പിച്ച് തടങ്കലിലാക്കി മർദ്ദിച്ചെന്ന കേസിൽ ലൗ ജിഹാദിന്റെ സൂചനകളില്ലെന്ന് ഹൈക്കോടതി. മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചത് ലൗ ജിഹാദായി കാണാനാകില്ല. എല്ലാ ഹേബിയസ് കോർപ്പസ് കേസുകളും സെൻസേഷണൽ ആക്കരുതെന്നും കോടതി പറഞ്ഞു.

യോഗ കേന്ദ്രത്തിനെതിരെ യുവതിയും ഭർത്താവും നൽകിയ ഹർജികളിലാണ് കോടതി പരാമർശം. ശ്രുതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഭർത്താവ് അനീസ് ഹേബിയസ് കോർപ്പസ് ഹർജിയാണ് നൽകിയത്. മത പരിവർത്തനത്തിലൂടെ മറ്റ് മതസ്ഥനെ വിവാഹം കഴിക്കുന്നതിനെ ജിഹാദ് എന്നോ ഘർവാപ്പസി എന്നോ വിളിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു.

അനീസിനെ വിവാഹം ചെയ്തതിന്റെ രേഖകൾ ശ്രുതി കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് ഭർത്താവിനൊപ്പം പോകാൻ കോടതി ശ്രുതിയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. കേസിൽ വിശദ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top