Advertisement

മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്ന് ഗുരുതര പരിക്കോടെ വിദേശി ആശുപത്രിയില്‍

October 10, 2017
0 minutes Read
math

കരുനാഗപ്പള്ളി അമൃതാനന്ദമയി മഠത്തില്‍ നിന്നും ഗുരുതരപരിക്കേറ്റ നിലയില്‍ അമേരിക്കന്‍ സ്വദേശിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  അമേരിക്കന്‍ സ്വദേശി മരിയോ സപ്പോട്ടോയെ ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാള്‍ പൂര്‍ണമായും അപകടനില തരണം ചെയ്തിട്ടില്ല. തിവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇയാള്‍ ഇപ്പോള്‍.

ശനിയാഴ്ച രാത്രി അര്‍ദ്ധ രാത്രിയോടെയാണ് മരിയോയെ മഠത്തില്‍ നിന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശരീരത്തില്‍ ക്ഷതമേറ്റിട്ടുണ്ട്.  മെഡിസിന്‍, സര്‍ജറി, ന്യൂറോസര്‍ജറി, സൈക്യാട്രി എന്നീ വിഭാഗങ്ങളുടെ മേല്‍നോട്ടത്തിലാണ് ചികിത്സ നല്‍കുന്നത്.
അമൃതാനന്ദമയി ആശ്രമത്തില്‍വെച്ച് ഗുരുതരമായി പരിക്കേറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബീഹാര്‍ സ്വദേശിയായ സത്നാം സിങ് പിന്നീട് മരണപ്പെട്ടിരുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു മഠത്തിന്റെ നിലപാട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top