എയിഡഡ് സ്‌കൂളിലെ അധ്യാപക നിയമനം; കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികൾ ഹൈക്കോടതി ശരിവച്ചു

എയിഡഡ് സ്‌കൂളിലെ അധ്യാപക നിയമനത്തിൽ കേരള വിദ്യാഭ്യാസ ചട്ടത്തിലെ ഭേദഗതികൾ ഒന്നൊഴികെ ഹൈക്കോടതി ശരിവച്ചു. അധ്യാപക നിയമനം സംരക്ഷിത ബാങ്കിൽ നിന്നു തന്നെ വേണം. നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് അനിയന്ത്രിത അധികാരമില്ലന്ന സർക്കാർ വാദം കോടതി അംഗീകരിച്ചു. പൊതുതാൽപ്പര്യം മുൻനിറുത്തി നിയമനത്തിന് വ്യവസ്ഥകൾ കൊണ്ടുവരാൻ സർക്കാരിന് അധികാരം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രധാന അധ്യാപകരുടെ നിയമനം അതാത് ജില്ലകളിലെ സംരക്ഷിത ബാങ്കിൽ നിന്നു വേണം. നിയമനത്തിൽ 1:1 തത്വം പാലിക്കണം. ഒരു പുതിയ നിയമനം നടത്തുമ്പോൾ മറ്റൊന്ന് സംരക്ഷിത ബാങ്കിൽ നിന്നാവണം. കെഇആർ ഭേദഗതി ന്യുനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമാണെന്നും കോടതി.
ഒരു റവന്യൂ ജില്ലയിൽ സംരക്ഷിത ബാങ്കിൽ അധ്യാപകരില്ലങ്കിൽ അടുത്ത റവന്യൂ ജില്ലയിൽ നിന്ന് ആ വാമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി. അടുത്ത റവന്യൂ ജില്ലയിൽ നിന്ന് നിയമനം ആവാമെന്ന വ്യവസ്ഥ കോടതി റദ്ദാക്കി . ഇവിടെ പുതിയ നിയമനം ആവാം. നിയമനം ആവശ്യമെങ്കിൽ പുതിയ വിജ്ഞാപനം ഇറക്കണമെന്നും കോടതി നിർദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here