ആദ്യ ഭാര്യയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ ഷാംപെയിന്‍ പൊട്ടിച്ച് ആമീര്‍ ഖാന്‍

നിലപാടുകള്‍കൊണ്ട് എപ്പോഴും വ്യത്യസ്തനാണ് ബളിവുഡ് താരം ആമീര്‍ഖാന്‍. അത്തരത്തില്‍ ഒരു പ്രവര്‍ത്തിയിലുടെ വീണ്ടും താരമായിരിക്കുകയാണ് ‘താരം’. ആദ്യ ഭാര്യ റീനയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്താണ് ആമീര്‍ ഖാന്‍ വ്യത്യസ്തനായത്. ആമീര്‍ മാത്രമല്ല ഭാര്യ കിരണും റീനയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തു. സിനിമാ പ്രൊമോഷന്റെ തിരക്കുകളെല്ലാം മാറ്റി വച്ചാണ് താരം തന്റെ ആദ്യ ഭാര്യയുടെ പിറന്നാളിന് പങ്കെടുക്കാനെത്തിയത്. മക്കളായ ജുനൈദും ഇറയിമാണ് റീനയുടെ പിറന്നാളിന് ആമീറിനോട് പങ്കെടുക്കാന്‍ ആവശ്യപ്പെട്ടത്. റീനയുടെ അമ്പതാം പിറന്നാളായിരുന്നു അത്. പിറന്നാളിന്റെ വീഡിയോ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. ആമീര്‍ ഫാന്‍സ് ക്ലബാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ഷാംപെയിന്‍ ബോട്ടില്‍ തുറക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന ആമീറും, റീനയ്ക്കായി ബര്‍ത്ത് ഡേ ഗാനം പാടുന്ന കിരണുമെല്ലാം ഈ വീഡിയോയില്‍ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here