ഈ മാറ്റം ശ്രദ്ധിച്ചുവോ ?

ഇന്നും പതിവ് പോലെ നിങ്ങൾ ഗൂഗിൾ ഉപയോഗിച്ച് കാണും. ആവശ്യമുള്ള വിവരങ്ങളെല്ലാം ശേഖരിച്ചു കാണും. എന്നാൽ ഗൂഗിൾ സെർച്ച് ബാറിന്റെ താഴെ വന്ന ഒരു മാറ്റം ശ്രദ്ധിച്ചുവോ ?!
‘ഫ്രീഡം ഫോർ ഗേൾസ്’ എന്ന ഹാഷ്ടാഗോടെ ഗൂഗിൾ സർച്ച് ബാറിന്റെ താഴെ ഒരു പുതിയ ഹൈപ്പർ ലിങ്ക് ഗൂഗിൾ കടുത്തിട്ടുണ്ട്. അന്താരാഷ്ട്ര ബാലികദിനമാണ് ഇന്ന്. ഇതിനോടനുബന്ധിച്ചാണ് ഗൂഗിൾ ഈ ഹാഷ്ടാഗ് കൊടുത്തിരിക്കുന്നത്.
ഇവിടെ ക്ലിക്ക് ചെയ്താൽ ഫ്രീഡം എന്ന യുട്യൂബ് വീഡിയോയിലേക്ക് പോകുന്നത്. ബെയോൺസ് പാടിയ ഫ്രീഡം എന്ന ഗാനമാണ് അന്താരാഷ്ട്ര ബാലികദിനത്തോടനുബന്ധിച്ച് ഒരുക്കിയ വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്നത്.
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11ന് അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്നു. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചുതുടങ്ങിയത്.
Girl Child day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here