പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പരിശോധനാ ലാബുകൾ സ്ഥാപിക്കും

സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും പരിശോധനാ ലാബുകൾ സ്ഥാപിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 848 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാനുളള നടപടികൾ ആരംഭിച്ചു. ഇതിൽ 155 എണ്ണം അടുത്ത ജനുവരിയിൽ പൂർത്തിയാകും. ജില്ലാ, താലൂക്കാശുപത്രികളിൽ സൂപ്പർ സ്‌പെഷ്യാലിറ്റി, സ്‌പെഷ്യാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തും.
8 ജില്ലാ ആശുപത്രികളിൽ കാത്ത് ലാബ് സ്ഥാപിക്കും. 44 താലൂക്ക് ആശുപത്രികളി ഡയാലിസിസ് സൗകര്യങ്ങൾ ഏർപ്പെടുത്തും. ജില്ലാ ആശുപത്രികളിൽ പക്ഷാഘാത ചികിത്സയ്ക്കും കാൻസറിനുളള തുടർ ചികിത്സയ്ക്കും സൗകര്യം ഒരുക്കും. ജില്ലാ ആശുപത്രികളിൽ പാലിയേറ്റീവ് ക്ലിനിക്കുകൾ തുടങ്ങും. കണ്ണൂരിലെ ഹോമിയോപതിക് ഫെർട്ടിലിറ്റി സെൻറർ മികവിന്റെ കേന്ദ്രമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here