മുംബൈ എൽഫിൻസ്റ്റൺ ലോക്കൽ സ്റ്റേഷൻ ദുരന്തം; ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന് റിപ്പോർട്ട്

മുബെയിലെ എൽഫിൻസ്റ്റൺ ലോക്കൽ സ്റ്റേഷനിൽ തിക്കിലും തിരിക്കിലും പെട്ട് 23 പേർ മരിച്ച സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥർ കുറ്റക്കാരല്ലെന്ന് റിപ്പോർട്ട്. മഴയെ തുടർന്നാണ് അപകടമുണ്ടായത്. അതുകൊണ്ടുതന്നെ സംഭവത്തിന്റെ ഉത്തരവാദിത്വം ആർക്കും ഏറ്റെടുക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ചീഫ് സുരക്ഷാ ഓഫീസറും അടങ്ങിയ സംഘമാണ് സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് വെസ്റ്റേൺ റെയിൽവേ മാനേജർക്ക് സമർപ്പിച്ചത്. അതേസമയം ബുക്കിംഗ് കൗണ്ടറുകൾ മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച നിർദേശങ്ങളും അന്വേഷണസംഘം റിപ്പോർട്ടിൽ മുന്നോട്ട് വയ്ക്കുന്നു. സെപ്തംബർ 29 ന് രാവിലെയായിരുന്നു 23 പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നത്. മഴയെ തുടർന്ന് ആളുകൾ ഫ്‌ളൈ ഓവറിലേയ്ക്ക് കയറിയതിനെ തുടർന്ന് ഫ്‌ളൈ ഓവർ തകർന്ന് വീഴുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here