പഞ്ച്കുള കലാപം; ഹണിപ്രീത് കുറ്റം സമ്മതിച്ചു

പീഡന കേസിൽ ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീം സിംഗിന് തടവ് ശിക്ഷ വിധിച്ചതിനെ തുടർന്ന് ഹരിയാനയിലെ പഞ്ച്കുളയിലുണ്ടായ ആക്രണത്തിന് പിന്നിൽ താനെന്ന് ഹണിപ്രീത് സമ്മതിച്ചു. ആക്രമണം അഴിച്ചുവിടാനുള്ള മാർഗ്ഗരേഗ തയ്യാറാക്കിയത് താനാണെന്നും ഹണിപ്രീത് പോലീസ് ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.
കലാപം സംഘടിപ്പിച്ചതും പണം ചെലവഴിച്ചതും താനാണെന്നും ഹണി പ്രീത് സമ്മതിച്ചു. 1.25 കോടി രൂപ ഇതിനായി ഹണിപ്രീത് ചെലവഴിച്ചുവെന്ന് നേരത്തേ പോലീസ് വ്യക്തമാക്കിയിരുന്നു. കലാപം നടത്തുന്നതിനായി ഓഗസ്റ്റ് 17 മുതൽ പദ്ധതികൾ തയ്യാറാക്കിയിരുന്നതായും പോലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഹണിപ്രീത് തന്റെ ലാപ്‌ടോപ്പിൽ സൂക്ഷിക്കുന്നുണ്ടെന്നും അത് ഉടൻ പിടിച്ചെടുക്കുമെന്നും പോലീസ് അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here