വേങ്ങരയില്‍ പോളിംഗ് ശതമാനം 17.3 കടന്നു
വേങ്ങരയില്‍ പോളിംഗ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. വോട്ടെടുപ്പ് ആരംഭിച്ച് രണ്ട് മണിക്കൂറിനകം പോളിംഗ് ശതമാനം 17.3കടന്നു. മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും വേങ്ങര ഉപതെരഞ്ഞെടുപ്പിനുണ്ട്. അഞ്ച് മാതൃകാ ബൂത്തുകളും, അഞ്ച് വനിതാ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 15ബൂത്തുകള്‍ പ്രശ്ന ബാധിത ബൂത്തുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
90സ്ഥലങ്ങളിലായി 148ബൂത്തുകളില്‍ വോട്ട് ചെയ്യാം.17ഓക്സിലറി ബൂത്തുകളും തയ്യാറാക്കിയിട്ടുണ്ട്. ലീഗിലെ കെ എന്‍ എ ഖാദറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിപി പി ബഷീര്‍ മല്‍സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥി കെ ജനചന്ദ്രനും എസ്ഡിപിഐയുടെ കെ.സി.നസീറുമാണ്. ലീഗിന് വെല്ലുവിളിയുയര്‍ത്തി, വിമതന്‍ കെ.ഹംസയും സ്വതന്ത്രനായി മത്സരരംഗത്തുണ്ട്. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here