Advertisement

സോളാറിൽ ഹേമചന്ദ്രന്റെ തൊപ്പി തെറിച്ചു

October 11, 2017
0 minutes Read
dgp hemachandran

സോളാർ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിജിപി ഹേമചന്ദ്രനെ കെഎസ്ആർടിസിയിലേയ്ക്കും മാറ്റി. ഐജി പത്മകുമാറിനെ മാർക്കറ്റ് ഫെഡിലേയ്ക്കും മാറ്റി.

ഇതിന് പുറമെ ഐജി പത്മകുമാർ, ഡിവൈഎസ്പി ഹരികൃഷ്ണൻ എന്നിവർക്കെതിരെ കേസെടുക്കും. പോലീസ് മുൻ ഭാരവാഹി ജി ആർ അജിത്തിനെതിരെയും കേസെടുക്കും. അജിത്തിനെതിരെ വകുപ്പ് തല നടപടിയ്ക്കും തീരുമാനമായി.

ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് നേതാക്കളായ തമ്പാനൂർ രവിയ്‌ക്കെതിരെയും ബെന്നി ബെഹ്നാനെതിരെയും ആര്യാടൻ മുഹമ്മദിനെതിരെയും വിജിലൻസ് കേസെടുക്കും. സരിതയുടെ കത്തിൽ പറഞ്ഞിരിക്കുന്ന നേതാക്കൾക്കെതിരെ മാനഭംഗത്തിനാണ് കേസെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top