Advertisement

വേങ്ങര വിധിയെഴുത്ത് തുടങ്ങി

October 11, 2017
1 minute Read
vengara

വേ​​ങ്ങ​​ര നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ പോളിങ്ങ്​ തുടങ്ങി. ഒ​​രു മാ​​സം നീ​​ണ്ട വാ​​ശി​​യേ​​റി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ പ്ര​​ചാ​​ര​​ണ​​ത്തി​​നൊ​​ടു​​വി​​ൽ ആരംഭിച്ച പോളിംഗ് രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ വൈ​​കീ​​ട്ട്​ ആ​​റു​​വ​​രെ നീളും. വോട്ടെണ്ണൽ ഈ മാസം 15നാണ്.

ആകെ 1,70,009 ​​വോ​​ട്ട​​ർ​​മാ​​രാ​​ണ്​ മ​​ണ്ഡ​​ല​​ത്തി​​ലു​​ള്ള​​ത്. ഇവരിൽ 87,750 പു​​രു​​ഷ​​ന്മാ​​ർ, 8​2, 259 സ്​​​ത്രീ​​ക​​ൾ. ഇത്തവണ 178 പ്ര​​വാ​​സി വോ​​ട്ട​​ർ​​മാ​​ർ പട്ടികയിൽ ഉണ്ട്. വേങ്ങര ഉൾപ്പെടുന്ന പ്രദേശം ഈ മണ്ഡലം ആകുന്നതിനു ​ മു​​മ്പും ശേ​​ഷ​​വും മു​​സ്​​​ലിം ലീ​​ഗ്​ മാ​​ത്രം ജ​​യി​​ച്ച ചരിത്രമാണുള്ളത്. ലീ​​ഗി​​ലെ കെ.​​എ​​ൻ.​​എ. ഖാ​​ദ​​റും സി.​​പി.​​എ​​മ്മി​​ലെ അ​​ഡ്വ. പി.​​പി. ബ​​ഷീ​​റു​​മാ​​ണ്​ മു​​ഖ്യ​​പോ​​രാ​​ട്ടം. ജ​​ന​​ച​​ന്ദ്ര​​ൻ മാ​​സ്​​​റ്റ​​ർ (ബി.​​ജെ.​​പി), അ​​ഡ്വ. കെ.​​സി. ന​​സീ​​ർ (എ​​സ്.​​ഡി.​​പി.ഐ ), എ​​സ്.​​ടി.​​യു മു​​ൻ ജി​​ല്ല പ്ര​​സി​​ഡ​​ൻ​​റ്​ അ​​ഡ്വ. ഹം​​സ (സ്വ​​ത.), ശ്രീ​​നി​​വാ​​സ്​ (സ്വ​​ത.) എ​​ന്നി​​വ​​രും മത്സരത്തിനുണ്ട്.

ആറു മാസം മുൻപു നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ വേങ്ങര അസംബ്ലി മണ്ഡലത്തിലെ വോട്ടിങ് ശതമാനം തിരിച്ചാൽ അത് 67.70 ശതമാനമായിരുന്നു. കുഞ്ഞാലിക്കുട്ടി ജയിച്ച നിയമസഭാ തിരഞ്ഞെടുപ്പിൽ 70.77 ശതമാനവും പോളിങ് ഉണ്ടായിരുന്നു.

തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ സ്ട്രോങ് റൂമിലാണ് വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്നത്.

Vengara polling started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top