Advertisement

കളി കാര്യമായി; വിവാഹദിനത്തിൽ കൂട്ടുകാർ വരന്റെ ദേഹത്ത് പടക്കം കെട്ടിവെച്ച് പൊട്ടിച്ചു; വരൻ ഗുരുതരാവസ്ഥയിൽ

October 11, 2017
1 minute Read
wedding prank goes wrong

വിവാഹദിനത്തിൽ വധു-വരന്മാരുടെ കൂട്ടുകാരിൽ നിന്നും ചെറിയ ചില പണികൾ പ്രതീക്ഷിക്കാം. പണ്ട് മലബാർ മേഖലയിൽ മാത്രം പ്രചാരത്തിലുണ്ടായ കല്ല്യാണ സൊറ ഇപ്പോൾ മിക്ക ഇടങ്ങളിലുമുണ്ട്. വിവാഹദിനം അവിസ്മരണീയമാക്കാൻ ഒപ്പിക്കുന്ന ചെറിയ ചില രസങ്ങൾ നല്ലതാണ്. എന്നാൽ അതിരുകടക്കുന്നതാണ് പ്രശ്‌നമാകുക.

ഇവിടെ സംഭവിച്ചത് അതുതന്നെയാണ്. വിവാഹദിനത്തിൽ വരന്റെ ദേഹത്ത് സുഹൃത്തുക്കൾ ചേർന്ന് പടക്കം കെട്ടിവെച്ച് പൊട്ടിച്ചു. പിന്നിലാണ് പടക്കംകെട്ടിവച്ചത്. പടക്കം പൊട്ടിയതോടെ ശരീരത്തിൽ പൊള്ളലേറ്റു. ഇതോടെ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ചൈനയിലായിലാണ് സംഭവം.

wedding prank goes wrong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top