Advertisement

കൊടുവള്ളിയിൽ കല്യാണബസിനു നേരെ പന്നിപ്പടക്കം എറിഞ്ഞു; ആട് സമീറും സംഘവും അറസ്റ്റിൽ

3 days ago
1 minute Read

കോഴിക്കോട് കൊടുവള്ളിയിൽ കല്യാണ സംഘം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. പെട്രോൾ പമ്പിനുള്ളിൽ നിന്ന് റോഡിലേക്ക് ഇറങ്ങാൻ തുടങ്ങുകയായിരുന്ന ബസ്സ് ഗുണ്ടാസംഘം സഞ്ചരിച്ച കാറിൽ ഉരസിയതാണ് ആക്രമണത്തിന് കാരണം.സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട ആട് സമീറും സംഘവും അറസ്റ്റിലായി.ഇവരിൽനിന്ന് വടിവാളും, ബോബും കണ്ടെടുത്തു.

ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. സമീപത്തെ കല്യാണ മണ്ഡപത്തിലേക്ക് എത്തിയ ബസ് അവിടെ ആളുകളെ ഇറക്കിയ ശേഷം തിരിക്കാനുള്ള സൗകര്യത്തിനാണ് പെട്രോൾ പമ്പിലേക്ക് കയറ്റിയത്. ഇതിനിടയിൽ അതുവഴി വന്ന കാറിൽ ബസ് ഉരസി എന്ന പേരിലായിരുന്നു ആക്രമണം. കാറിലെത്തിയ കുപ്രസിദ്ധ ഗുണ്ട ആട് ഷമീറും സംഘവും, കാർ നടുറോഡിൽ നിർത്തിയിട്ട ശേഷം ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് ബസിന്റെ മുൻവശത്തെ ചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും പന്നിപ്പടക്കം എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

അക്രമികൾ എറിഞ്ഞ രണ്ടു പടക്കങ്ങളിൽ ഒന്ന് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി പെട്രോൾ പമ്പിന്റെ സമീപത്തു നിന്ന് മാറ്റി.ഷമീറിനെയും സംഘത്തെയും കൊടുവള്ളി പോലീസ് ചെയ്സ് ചെയ്ത് പിടികൂടി. ഇവരിൽ നിന്ന് ഒരു വടിവാളും, ബോബും കണ്ടെടുത്തു.

Story Highlights : Wedding Bus Attacked in Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top