Advertisement

‘വേഗം സുഖം പ്രാപിക്കട്ടെ…’; ജി സുകുമാരൻ നായരെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദർശിച്ചു

11 hours ago
2 minutes Read

മുഖ്യമന്ത്രി പിണറായി വിജയൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയാണ് സുകുമാരൻ നായർ. കോട്ടയത്ത് എന്റെ കേരളം പരിപാടിയിൽ പങ്കെടുത്ത മടങ്ങുന്നതിനിടയിലാണ് മുഖ്യമന്ത്രി പെരുന്നയിലെ എൻഎസ്എസ് ആശുപത്രിയിൽ എത്തി സുകുമാരൻ നായരെ കണ്ടത്.

മന്ത്രി വി എൻ വാസവൻ, അഡ്വ ജോബ് മൈക്കിൾ എം എൽ എ, എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. മുഖ്യമന്ത്രി ചികിത്സാ വിവരങ്ങൾ അന്വേഷിക്കുകയും വേഗം സുഖം പ്രാപിക്കാൻ അദ്ദേഹത്തെ ആശംസിക്കുകയും ചെയ്തു.

Read Also: വിഴിഞ്ഞത്തെത്തി മുഖ്യമന്ത്രി; തുറമുഖത്തിന്റെ കമ്മീഷനിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തി

Story Highlights : CM Pinarayi Vijayan visits G. Sukumaran Nair at hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top