Advertisement

കാര്യസ്ഥൻ കഥകൾ ; ഇത് മലയാള സിനിമാ ചരിത്രത്തിലാദ്യം

10 hours ago
2 minutes Read

സിനിമാലോകത്തെ നിലനിർത്തിപോകുന്ന സുപ്രധാന ജോലികൾ നിർവഹിക്കുന്നവരാണെങ്കിലും പലപ്പോഴും ജനങ്ങളുടെ ശ്രദ്ധയിലേയ്ക്കോ സിനിമ വ്യവസായത്തിന്റെ മുഖ്യധാരയിലോ പ്രത്യക്ഷപ്പെട്ട് കണ്ടിട്ടില്ലാത്തവരാണ് പ്രൊഡക്ഷൻ കൺട്രോളർമാരും എക്സിക്യൂട്ട് മാനേജർമാരും. ഇതാ സിനിമാചരിത്രത്തിലാദ്യമായി ഒരു സിനിമാ യൂണിയനിലെ അംഗങ്ങൾ അഥവാ പ്രൊഡക്ഷൻ കൺട്രോളർമാരും എക്സിക്യൂട്ട് മാനേജർമാരും ചേർന്ന് ഒരു പുസ്തകം എഴുതി പ്രകാശനം ചെയ്യുന്നു.

‘കാര്യസ്ഥൻ കഥകൾ’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത് ഷാജി പട്ടിക്കരയാണ്. മെയ് ഒന്നിന് രാവിലെ പതിനൊന്നരക്ക് എറണാകുളത്തെ ആശീർഭവാനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യ പ്രതി ചലച്ചിത്രതാരം ആസിഫ് അലിയാണ് ആദ്യ പ്രതി പ്രകാശനം ചെയ്യുന്നത്.

Read Also:എന്റെ മഹാഭാരതത്തിൽ നാനി ഒരു വേഷം ചെയ്യും ; രാജമൗലി

ഷിബു ജെ സുശീലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആസിഫ് അലിയുടെ കയ്യിൽ നിന്ന് പുസ്തകം ഏറ്റു വാങ്ങുന്നത് എം എൻ ബാദുഷയാണ്. സൂര്യചിത്ര ബുക്ക്സ് ആണ് കാര്യസ്ഥൻ കഥകൾ പബ്ലിഷ് ചെയ്യുന്നത്. 20 പേര് ചേർന്ന് 24 ചെറുകഥകളാണ് കാര്യസ്ഥൻ കഥകൾക്ക് വേണ്ടി എഴുതിയിരിക്കുന്നത്.

ഫെഫ്‌കയിലെ 21 സംഘടനകളിൽ ഒന്നായ ഫെഫ്ക പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്‌സ് യൂണിയനിലെ നിർമ്മാണ കാര്യദർശികളായ ഷിബു ജി. സുശീലൻ, എൻ.എം.ബാദുഷ, എൽദോ സെൽവരാജ്, സിന്ധു പനക്കൽ, ഷാജി പട്ടിക്കര, ജയേഷ് തമ്പാൻ, ഗോകുലൻ പിലാശ്ശേരി, ശ്യാം തൃപ്പൂണിത്തുറ, ബദറുദ്ദീൻ അടൂർ, സാബു പറവൂർ, ഷാഫി ചെമ്മാട്, കല്ലാർ അനിൽ, സുധൻരാജ്, ഷൈജു ജോസഫ്, തങ്കച്ചൻ മണർകാട്, രാജീവ് കുടപ്പനക്കുന്ന്, ശ്യാം പ്രസാദ്, അസ്ലം പുല്ലേപടി, അഷ്റഫ് പഞ്ചാര, ലിജു നടേരി എന്നിവരാണ് ചെറുകഥകൾ എഴുതിയവർ.

Story Highlights :Karyasthan stories; This is a first in Malayalam cinema history

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top