ഇന്ന് വേങ്ങരയിലേത് വിവിപാറ്റ് ഉപയോഗിക്കുന്ന കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ്

പൂർണ്ണായും വിവപാറ്റ് മെഷീൻ ഉപയോഗിക്കുന്ന സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പാണ് വേങ്ങരയിൽ ഇന്ന് നടക്കുന്നത്. ഇനി വരുന്ന തെരഞ്ഞെടുപ്പുകളിൽ വിവിപാറ്റ് യന്ത്രങ്ങൾ ഉപയോഗിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നു. നാടൊട്ടുക്ക് വിവപാറ്റ് മെഷീനെ കുറിച്ച് പറയുമ്പോൾ അറിഞ്ഞിരിക്കണം എന്താണ് വിവിപാറ്റ് എന്ന്….
എന്താണ് വിവിപാറ്റ് ?
വോട്ടിംഗ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രത്യേക പ്രിന്റിംഗ് സംവിധാനമാണ് വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ(വിവിപാറ്റ്). വോട്ട് രേഖപ്പെടുത്തുമ്പോൾ യന്ത്രത്തോട് ചേർന്നുള്ള വിവിപാറ്റിൽ ഒരു രസീത് അച്ചടിച്ച് വരും.
രേഖപ്പെടുത്തിയ സ്ഥാനാർത്ഥിക്കു തന്നെയാണോ വോട്ട് വന്നിരിക്കുന്നതെന്ന് നോക്കി മനസ്സിലാക്കുന്നതിന് 7 സെക്കന്റുകളും ലഭിക്കും. ഇതിന് ശേഷം സ്ലിപ്പ് താനെ മുറിഞ്ഞ് വിവിപാറ്റ് യന്ത്രത്തിന് സമീപത്തുള്ള പെട്ടിയിൽ വീഴും. വോട്ട് രേഖപ്പെടുത്തിയത് ആർക്കെന്ന് കാണിക്കുന്ന രസീത് വോട്ടർക്ക് പുറത്തേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. വോട്ടെടുപ്പു സംബന്ധിച്ച തർക്കം ഉയരുകയാണെങ്കിൽ വിവിപാറ്റ് തുറന്ന് സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്യാം.
കേരളത്തിലാദ്യം വേങ്ങരയിൽ
വിവപാറ്റ് സംവിധാനം ആദ്യമായി കേരളത്തിൽ ഉപയോഗിക്കുന്നത് വേങ്ങര ഉപതെരഞ്ഞെടുപ്പിലാണ്. അതുകൊണ്ട് തന്നെ ചരിത്രത്തിൽ ഇടംപിടിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്.
മുൻമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 165 പോളിങ്ങ് സ്‌റ്റേഷനുകളിലായി 1,70,006 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തുക.
what is VVPAT voting machine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here