കൂടുതൽ വിവിപാറ്റുകൾ എണ്ണില്ല; ഹർജി സുപീംകോടതി തള്ളി

വോട്ടെടുപ്പിൽ അമ്പത് ശതമാനം വിവിപാറ്റ് രസീതുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ കക്ഷികൾ സമർപ്പിച്ച പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി. ഒരു മണ്ഡലത്തിലെ 5 ബൂത്തിലെ വിവിപാറ്റ് രസീതുകൾ എണ്ണിയാൽ മതിയെന്ന തീരുമാനം പുനഃപരിശോധിക്കണം എന്നായിരുന്നു ആവശ്യം.
നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പിൽ വ്യാപക ക്രമക്കെടുകൾ വോട്ടിംഗ് മെഷീനുകളിൽ കണ്ടെത്തി എന്ന് ഹർജിക്കാർ പറയുന്നു. ക്രമക്കേടുകൾ കണ്ടെത്തുമ്പോൾ അതിനെ പിഴവുകൾ എന്ന് വിളിച്ച് ഒഴിഞ്ഞ് മാറുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആന്ധ്രാപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വലിയ ക്രമക്കെടുകളാണ് വോട്ടിംഗ് മെഷീനിൽ ഉണ്ടായത് എന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ 50 ശതമാനം വിവിപാറ്റ് രസീതുകൾ എല്ലാ മണ്ടലങ്ങളിലും എണ്ണണമെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.
Read Also : എന്താണ് വിവിപാറ്റ് ? എന്തിനാണ് വിവിപാറ്റ് ?
ചന്ദ്രബാബു നായിഡു അടക്കം 21 പ്രതിപക്ഷ പാർട്ടി നേതാക്കളാണ് ഹർജ്ജിക്കാർ. പുനഃപരിശോധന ആവശ്യം അനാവശ്യം ആണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ഹർജ്ജിയെ എതിർത്ത് വ്യക്തമാക്കിയരുന്നു. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗഗോയ് , ജസ്റ്റിസുമാരായ ദീപക് ഗുപ്ത സഞ്ജിവ് ഖന്ന എന്നിവരുടെ മൂന്നംഗ ബഞ്ചാണ് പുനഃപരിശോധന ഹർജി പരിഗണിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here