മുഖം മിനുക്കി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഏഴാം സീസൺ ഡിസംബറിൽ

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഏഴാം സീസൺ തീയതി പ്രഖ്യാപിച്ചു. ഡിസംബർ ആദ്യവാരം തുടങ്ങാനിരിക്കുന്ന സിസിഎൽ ‘ടി10 ഫോർമാറ്റി’ലാകും നടക്കുക. 10 ഓവറുകളായിരിക്കും കളിയിലുണ്ടാകുക. കേരള സ്‌ട്രൈക്കേഴ്‌സ്, ചെന്നൈ റൈനോസ്, കർണാടക ബുൾഡോസേഴ്‌സ്, തെലുഗു വാരിയേഴ്‌സ്, ഭോജ്പുരി ദബാംഗ്‌സ്, ബംഗാൾ ടൈഗേഴ്‌സ്, ഷേർ ദേ പഞ്ചാബ് എന്നീ ടീമുകളാണ് ഏഴാം സീസണിലെത്തുക.
തമിഴ് നടൻ രാജ്കുമാർ സേതുപതിയാണ് കേരള സ്‌ട്രൈക്കേഴ്‌സ് ഉടമ. ബാല ക്യാപ്റ്റനായ ടീമിന് എല്ലാ പിന്തുണയും മുൻ ക്യാപ്റ്റൻ മോഹൻലാൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് രാജ്കുമാർ സേതുപതി പറഞ്ഞു.
ഏഴാം സീസണിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഗോവയിൽ നടന്ന ടീം ഉടമകളുടെയും കളിക്കാരുടെയും യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തംരംഗം സിനിമയിലെ നായിക നേഹ അയ്യരാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെ ബ്രാന്റ് അംബാസിഡർ. പങ്കജ് ചന്ദ്രസേനൻ പലിശീലകനും എം എ സുനിൽ സഹ പരിശീലകനുമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here