Advertisement

മുഖ്യമന്ത്രി അവകാശ ലംഘനം നടത്തിയെന്ന് പരാതി

October 12, 2017
0 minutes Read
pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് അവകാശ ലംഘനത്തിന് പരാതി നൽകി. കെ സി ജോസഫാണ് സ്പീക്കർക്ക് പരാതി നൽകിയത്. സോളാർ കേസിൽ ജുഡീഷ്യൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട്‌ മന്ത്രിസഭായോഗത്തിൽ വയ്ക്കും മുമ്പ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയതിലൂടെ മുഖ്യമന്ത്രി അവകാശ ലംഘനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം സോളാർ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അപേക്ഷ നൽകി. ചീഫ് സെക്രട്ടറിയ്ക്കാണ് ഉമ്മൻചാണ്ടി അപേക്ഷ നൽകിയത്. വിവരാവകാശ നിയമപ്രകാരമാണ് അപേക്ഷ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top