സോളാർ കേസ്; പരസ്യപ്രചാരണത്തിന് വിലക്ക്, നേതാക്കളെ ഹൈക്കമാൻഡ് വിളിപ്പിച്ചു
സോളാർ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ച് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ നേതാക്കളെ കോൺഗ്രസ് ഹൈക്കമാൻഡ് വിളിപ്പിച്ചു. കെപിസിസി ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പാർട്ടിയിൽ തർക്കം തുടരുന്നതാണ് പട്ടിക നീണ്ടു പോകുന്നതിന് പിന്നിൽ. ഇക്കാര്യം നേതാക്കളുമായി ചർച്ചചെയ്യാനാണ് വിളിപ്പിച്ചിരിക്കുന്നത്. സോളാർ വിഷയവും ചർച്ചചെയ്യുമെന്നാണ് സൂചന. അതേസമയം സോളാർ കേസിൽ നേതാക്കൾ പരസ്യ പ്രചാരണം നടത്തുന്നത് ഹൈക്കമാൻഡ് വിലക്കി. പ്രതിപക്ഷ നേതാവ് രമേശഷ് ചെന്നിത്തല, ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ എംഎം ഹസ്സൻ, കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ എന്നിവരെയാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here