ഞാന്‍ കാരണം അവന് ഒരു ദോഷവും വരരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; ദിലീപിനെ ജയിലില്‍ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കി ഇന്നസെന്റ്

dileep

താന്‍ കാണാന്‍ പോകുന്നത് കൊണ്ട് ഒരു ദോഷവും വരരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ടാണ് ദിലീപിനെ ജയിലില്‍ ചെന്ന് കാണാഞ്ഞതെന്ന് നടന്‍ ഇന്നസെന്റ് . ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇന്നസെന്റ് ദിലീപിനെ ജയിലില്‍ കാണാന്‍ പോകാത്തതിന്റെ കാരണം വ്യക്തമാക്കിയത്.

എം.പിയായതിനാലാണ് ഞാന്‍ ജയിലില്‍ പോകാതിരുന്നത്. അമ്മയുടെ പ്രസിഡന്‍റ് മാത്രമായിരുന്നെങ്കില്‍ ഇടയ്ക്കിടയ്ക്ക് പോയി കാണുമായിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. ഭരണകക്ഷിയുമായി ബന്ധപ്പെട്ട ഒരു ജനപ്രതിനിധി എന്ന നിലയില്‍‌ ഞാന്‍ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചെന്ന രീതിയിലുളള വാര്‍ത്തകള്‍ ഉണ്ടാകാതിരിക്കാനാണ് ദിലീപിനെ കാണാന്‍ ചെല്ലാഞ്ഞത്. അത് ദിലീപിനും അറിയാം. ഇരയായ സഹപ്രവര്‍ത്തകയുടെ വിവരങ്ങളും തിരക്കിയിരുന്നു. ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയിരുന്നു. അവരുടെ ഭാവിവരനെയും വിളിച്ച് സംസാരിച്ചിരുന്നുവെന്നും ഇന്നസെന്റ് പറഞ്ഞു. സ്വന്തം മകന്‍ കൊലപാതകിയാണെങ്കിലും അച്ഛന്‍ പോയി കാണില്ലേ എന്നും ഇന്നസെന്‍റ് ചോദിക്കുന്നു.

dileep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top