റോഹിങ്ക്യകൾ ഇന്ത്യ വിട്ടു പോകേണ്ടതില്ല : സുപീം കോടതി

റോഹിങ്ക്യകൾ ഇന്ത്യ വിട്ട് പോകേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവ്. നവംബർ 21 വരെ റോഹിങ്ക്യകളെ നാടുകടത്തരുതെന്നും സുപ്രിം കോടതി ഉത്തരവിട്ടു.
റോഹിങ്ക്യകൾക്ക് മാനുഷിക പരിഗണന നൽകണം. നിഷകളങ്കരായ സ്ത്രീകളുടെയും കുട്ടികളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല. അടിയന്തിര സാഹചര്യമുണ്ടായാൽ കോടതിയെ സമീപിക്കാമെന്ന് പറഞ്ഞ കോടതി ഹർജി പരിഗണിക്കുന്നത് നവംബർ 21 -ലേക്ക് മാറ്റി.
റോഹിങ്ക്യകൾ അഭയാർത്ഥികളല്ലെന്നും അവർ അനധികൃത കുടിയേറ്റക്കാരാണെന്നും ആരോപിച്ച് അവരെ ഇന്ത്യയിൽ നിന്നും പുറത്താക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുകയായിരുന്നു. ഇതിനെതിരേ റോഹിങ്ക്യകൾ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
rohingyans no need to leave india says SC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here