സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി നീട്ടി

state bank of india cheque validity extended

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ച ബാങ്കുകളുടെ ചെക്കുകളുടെ കാലാവധി നീട്ടി. ഡിസംബർ 31 വരെയാണ് നീട്ടിയ കാലാവധി. റിസർവ് ബാങ്കാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ സെപ്തംബർ 30 വരെയായിരുന്നു കാലാവധി.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബികാനീർ ആൻഡ് ജയ് പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, ഭാരതീയ മഹിള ബാങ്ക് എന്നിങ്ങനെ ആറു ബാങ്കുകൾ ആയിരുന്നു എസ് ബി ഐയിൽ ലയിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top