വിദ്യാലയങ്ങളില്‍ സമരങ്ങളും നിരാഹാരവും വേണ്ട: ഹൈക്കോടതി

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരങ്ങള്‍ അനുവദനീയമല്ലെന്നും, സമരം ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി.വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകുന്നത്, രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി അഭിപ്രായപ്പെട്ടു.ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്‍പി സിംഗിന്‍റെ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധിയിലാണ് ഇക്കാര്യം ഉള്ളത്.
എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ട് പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാലവിധി.
വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് കോളേജില്‍ വരുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നിയമപരമായി നേരിടാം. അല്ലാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കോളേജില്‍ വരേണ്ട ആവശ്യമില്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് യാതോരു പങ്കുമില്ല, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ന് കോടതി വിധിയില്‍ പറയുന്നു. കോളജിനകത്തോ ചുറ്റുമോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്.കോളജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ക്യാമ്പസില്‍ സമാധാനം ഉറപ്പാക്കാന്‍ പോലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here