താലിബാൻ ഭീകരർ തട്ടിക്കൊണ്ടുപോയ ദമ്പതികളെ മോചിപ്പിച്ചു
കഴിഞ്ഞ അഞ്ച് വർഷമായി താലിബാൻ ഭീകരരുടെ തടവിൽ കഴിഞ്ഞിരുന്ന ദമ്പതികളെ മോചിപ്പിച്ചു. അമേരിക്കൻ പൗരരായ കെയ്റ്റ്‌ലാൻ കോൾമാൻ, ഭർത്താവ് ജോഷ്വ ബോയ്ൽ എന്നിവരാണ് മോചിതരായത്. ഇവരെ മോചിപ്പിക്കാൻ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ശ്രമം നടക്കുന്നില്ലെന്നാരോപിച്ച് അമേരിക്ക രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് പാക്ക് സൈന്യം ഇവരെ മോചിപ്പിക്കാൻ ശ്രമം നടത്തിയത്. ഇത് ഫലം കാണുകയായിരുന്നു.
2012ൽ അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്രാമധ്യേയാണ് ഇരുവരെയും ഭീകരർ തട്ടിക്കൊണ്ടുപോയത്. പിടിയിലായ സമയത്തു ഗർഭിണിയായിരുന്ന കെയ്റ്റ്‌ലാൻ പിന്നീടു തടവറയിൽ മൂന്നു കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. ഇവരെ ഉൾപ്പെടെയാണ് ഭീകരർ മോചിപ്പിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here