സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്; 9 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

പാനൂർ കൈവേലിക്കൽ സിപിഎം പ്രകടനത്തിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ 9 ആർഎസ്എസ്-ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ബോംബെറിഞ്ഞ് സംഘർഷം സൃഷ്ടിക്കുകയും പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേൽക്കാനിടയാകുകയും ചെയ്തെന്നതാണ് കേസ്.
തൈപ്പറമ്പത്ത് ടി.പി.നിജുൽ രാജ് (23), ചാലുപറമ്പത്ത് സി.പി.അക്ഷയ് (20), കല്ലുള്ളപറമ്പത്ത് കെ.പി. നിജീഷ് (24), മൊട്ടേമ്മൽ കുനിയിൽ പി.കെ.ആഷിക്ക് (20), കല്ലുള്ള പറമ്പത്ത് അഷിൻ സുരേന്ദ്രൻ (20), ചാലിൽ സി.വൈശാഖ് (24), ചാലുപറമ്പത്ത് സി.പി.നിജീഷ് (22), ചാലുപറമ്പത്ത് സി.പി.നിധിൻ (26), വില്ലന്റവിട റോഷിൻ ലാൽ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പാനൂർ സിഐയുടെ ചുമതലയുള്ള കൂത്തുപറമ്പ് സിഐ പ്രതീഷും സംഘവുമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here