ഇന്ന് മുതൽ ദീപാലി ഓഫറുമായി ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകൾ

ദീപാവലിക്ക് വൻ വിലക്കിഴിവ് പ്രഖ്യാപിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ഒരുങ്ങി ഓൺലൈൻ ഷോപ്പിങ്ങ് സൈറ്റുകൾ.
ഫ്‌ലിപ്കാർട്ടിൽ ബിഗ് ദീവാലി സെയിൽ എന്ന പേരിലും, ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലെന്ന പേരിലുമാണ് ദീപാവലി ഓഫർ പെരുമഴയുമായി എത്തിയിരിക്കുന്നത്. ഒക്ടോബർ 14 മുതൽ 17വരെയാണ് ദീപാവലി സെയിൽ.
ഏതാണ്ട് 30,000 ഉത്പന്നങ്ങൾക്ക് നോ കോസ്റ്റ് ഇഎംഐ ഓഫർ ആമസോൺ നൽകുന്നുണ്ട്. ഒപ്പം എക്‌സേഞ്ച് ഓഫറുകളും, ആമസോൺ പേ വഴി 500 രൂപവരെ ഒരോ ഡീലിനും ക്യാഷ്ബാക്കും ലഭിക്കും. എസ്ബിഐ ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്ക് ആമസോണിൽ ലഭിക്കും.
പ്രമുഖ വസ്ത്രവ്യാപാര സൈറ്റായ മിന്ത്രയും ഓഫറുമായി എത്തിയിട്ടുണ്ട്. 40 മുതൽ 70 ശതമാനം വരെയാണ് മിന്ത്ര പ്രഖ്യാപിച്ചിരിക്കുന്ന വിലക്കുറവ്.
diwali discount on online shopping websites
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here