പേസ്റ്റൽ നിറങ്ങളുടെ മനോഹാരിതയിൽ ജയസൂര്യയുടെ സുന്ദരവീട്

നിറങ്ങളാൽ വിസ്മയം തീർക്കേണ്ടതെങ്ങനെയെന്ന ഉത്തമ ഉദാഹരണമാണ് ജയസൂര്യയുടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസ്. പേസ്റ്റൽ നിറങ്ങളുടെ സൗന്ദര്യവും അതിന് യോജിച്ച വോളും, ഫർണിഷിങ്ങുമെല്ലാം ഒത്തു ചേർന്നപ്പോൾ വീടിന് ലഭിച്ചത് മറ്റെവിടെയും കാണാത്ത ലുക്ക്.
ടർക്യോസ് ബ്ലൂവാണ് വീടിന്റെ സ്വീകരണ മുറിയിൽ കൊടുത്തിരിക്കുന്നത്. ക്രീം കളർ സോഫയിൽ ടർക്യോസ് ബ്ലൂ കുഷനും, ഇതിൽ നിന്നുമെല്ലാം കോൺട്രാസ്റ്റായ കാർപ്പെറ്റും നൽകി സ്വീകരണമുറിയെ വേറിട്ടതാക്കി.
കിടപ്പുമുറികളുടെ നിർമൃതിയും ആകൃതിയുമെല്ലാം ഒരേ പോലെയാണെങ്കിലും പല നിറത്തിലുള്ള ബെഡ് ആക്‌സസറീസ്, ഫർണിഷിങ്ങ് എന്നിവ കൊടുത്ത് ഓരോ മുറിയും വ്യത്യസ്തമാക്കിയിട്ടുണ്ട്. ഗ്രീൻ, ബ്രൗൺ, മൾട്ടി കളർ എന്നിവയാണ് ഈ കിടപ്പറകളിൽ നൽകിയിരിക്കുന്നത്.
ഇവിടെ കർട്ടനുകൾ പൂർണ്ണമായും ഒഴിവാക്കി ബ്ലൈൻഡുകളാണ് നൽകിയിരിക്കുന്നത്.
jayasurya home pics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here