സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ വധ ശിക്ഷക്ക് വിധേയരാക്കി

execution

സൗദിയില്‍ രണ്ട് ഇന്ത്യക്കാരെ വധ ശിക്ഷക്ക് വിധേയരാക്കി.കുമാര്‍ ബഷ്കാര്‍ നാം, ലിയാഖാത് അലിഖാന്‍ റഹ്മാന്‍ എന്നീ ഇന്ത്യക്കാരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.  ബംഗ്ലാദേശി പൗരനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ശിക്ഷ. കവര്‍ച്ചയ്ക്കിടെയാണ് ഇവര്‍ കൊല നടത്തിയത്. ബാബൂല്‍ ഹുസൈന്‍ ജബ്ബാര്‍ എന്ന യുവാവിനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.

കീഴ് കോടതികളുടെ വിധി പിന്നീട് സുപ്രീം കോടതിയും തുടര്‍ന്ന് റോയല്‍ കോടതിയും ശരിവെച്ചതോടെയാണ് ഇരുവരെയും വധ ശിക്ഷക്ക് വിധേയമാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

execution

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top