വേങ്ങര ഫലം; ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് ചെന്നിത്തല

വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് പ്രതിപക്ഷത്തിനുള്ള തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
2011ലും 2016ലും വേങ്ങരയിൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കാനായത് അദ്ദേഹത്തിന്റെ വ്യക്തി ബന്ധങ്ങൾക്കൊണ്ടാണ്. കെ.എൻ.എ.ഖാദറിന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെന്നിത്തല.
വേങ്ങരയിലെ വിജയം സൂചിപ്പിക്കുന്നത് യുഡിഎഫിന്റെ ജനകീയ അടിത്തറയാണ്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ലഭിച്ചതെന്നും ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് വേങ്ങരയിലെ യുഡിഎഫ് വിജയമെന്നും ചെന്നിത്തല പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here