Advertisement

ലീഗ് വിജയത്തിലേക്ക്; ഭൂരിപക്ഷം കുറയ്ക്കാനായെന്ന് ഇടതുപക്ഷം

October 15, 2017
Google News 0 minutes Read
muslim-league

വേങ്ങര മണ്ഡലത്തിൽ വോട്ടെണ്ണൽ പുരോഗമിക്കവെ യുഡ്എഫ് സ്ഥാനാർത്ഥി കെഎൻഎ ഖാദർ മുന്നിൽ. 51074 വോട്ടുകളാണ് ഇതുവരെ ലീഗിന് ലഭിച്ചത്. പി പി ബഷീറിന് 32907 വോട്ടുകളാണ് ഇതുവരെ ലഭിച്ചത്. ഇതുവരെ വോട്ടുകളുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ കുറയ്ക്കാൻ ഇടത് സ്ഥാനാർത്ഥി ബഷീറിന് സാധിച്ചുവെന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്. എസ്ഡിപിഐ മൂന്നാം സ്ഥാനത്തുമുണ്ട്. എൻഡിഎ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വേങ്ങര മണ്ഡലം പിറവിയെടുത്തതിന് ശേഷമുള്ള മൂന്നാമത് നിയമസഭാ തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. 2011 ലെ തെരഞ്ഞെടുപ്പിലാണ് വേങ്ങര മണ്ഡലത്തിൽ ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2011 ലെ തെരഞ്ഞെടുപ്പിൽ 63138 വോട്ടുകൾ നേടി യുഡിഎഫ് വിജയിച്ചപ്പോൾ 24901 വോട്ടുകൾ മാത്രമാണ് ഇടത് സ്ഥാനാർത്ഥി കെ പി ഇസ്മായിലിന് നേടാനായത്. 38237 വോട്ടിന്റെ ഭൂരിപക്ഷവും അന്ന് യുഡിഎഫ് നേടി.

2016 ആയപ്പോൾ വോട്ട് 72181 എന്ന നിലയിലേക്ക് കുഞ്ഞാലിക്കുട്ടിയുടെ വോട്ട് ഉയർന്നു. 34124 വോട്ടുകളാണ് അന്ന് എൽഡിഎഫിന് ലഭിച്ചത്. ഭൂരിപക്ഷം 2011 ലേക്കാൾ കുറഞ്ഞ് 38057 എന്ന നിലയിലായിരുന്നു. ഒരു പഞ്ചായത്തിൽകൂടി വോട്ടെണ്ണൽ ബാക്കി നിൽക്കെ ഇരുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് നേടാനായത്. കഴിഞ്ഞ വർഷത്തെ വൻ ഭൂരിപക്ഷമെന്ന ലക്ഷ്യം ലീഗിന് കൈവിട്ടുപോകുകായണ്.

2011 ലെ വോട്ട് നില

യുഡിഎഫ് 63138
എൽഡിഎഫ് 24901
ബിജെപി 3417

2016 ലെ വോട്ട് നില

യുഡിഎഫ് 72181
എൽഡിഎഫ് 34124
ബിജെപി 7055

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here