നഗ്നതയുടെ രാഷ്ട്രീയവുമായി ഏക; ട്രയിലർ പുറത്ത്

eka

കഥാപാത്രങ്ങളും അണിയറ പ്രവർത്തകരുമടക്കം നഗ്നരായി അഭിനയിച്ച ഏകയുടെ ട്രയിലർ പുറത്തിറങ്ങി. കിംഗ് ജോൺസ് സംവിധാനവും തിരക്കഥയുമൊരുക്കിയ ചിത്രം ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു.

ട്രാൻസ്‌ജെന്ററുകളുടെ പ്രശ്‌നങ്ങൾ പറയുന്ന ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി ഇന്റർസെക്‌സ് ഐഡന്റിറ്റി ഉള്ളവരുടെജീവിതത്തെ കുറിച്ചുള്ള ചിത്രമാണ് ഏക. ഉഭയ ലൈഗിംകതയെ അവതരിപ്പിക്കുന്ന ചിത്രം മലയാളത്തിലെന്നല്ല, ഇന്ത്യയിൽതന്നെ ഇത് ആദ്യമായിരിക്കും. കർണാടക, തമിഴ്‌നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെ രണ്ട് പെണ്ണുങ്ങൾ നടത്തുന്ന യാത്രകൂടിയാണ് ഏക.

Subscribe to watch more

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top