സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ്

സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന് പ്രഖ്യാപനവുമായി ബിജെപി നേതാവ്. കേരളത്തിലെ ആർഎസ്എസ് പ്രവർത്തകർക്ക് നേരെ കണ്ണുരുട്ടിയാൽ അവരുടെ വീട്ടിൽ കയറി ആ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് ബിജെപി ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ ഭീഷണി മുഴക്കിയത്.
കേരളത്തിലും പശ്ചിമ ബംഗാളിലും ആർഎസ്എസ് പ്രവർത്തകർ ആക്രമിക്കപ്പെടുന്നുവെന്ന ആരോപണവുമായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സരോജ് പാണ്ഡെ. ലോകത്തുടനീളം 11 കോടി പ്രവർത്തകർ ആർഎസ്എസിന് ഉണ്ടെന്നും കേരളത്തിൽ മുന്നൂറ് പ്രവർത്തകർ കൊല്ലപ്പെട്ടെന്നും സരോജ് പറഞ്ഞു.
തങ്ങൾ ജനാധിപത്യത്തിൽ വിശ്വിസിക്കുന്നവരാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഭീഷണി പ്രസ്താവന. ജനാധിപത്യം തകർക്കണമെങ്കിൽ തങ്ങൾക്ക് ്ത് ശ്രമകരമല്ലെന്നും കേരളവും ബംഗാളും മനസ്സിലാക്കണമെന്നും സരോജ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here