ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, എന്റെ പിഴ; വാര്‍ത്തയ്ക്കെതിരെ സജിതാ മഠത്തില്‍

ഹോളിവുഡ് നടി അലീസ മിലാനോ തുടങ്ങി വെച്ച മീ റ്റൂ ഹാഷ് ടാഗ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തങ്ങള്‍ക്കെതിരെ ഉണ്ടായ ലൈംഗിക അതിക്രമങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് നിരവധി പേര്‍ ഇതിനോടകം രംഗത്ത് എത്തിയിരുന്നു. നടി സജിതാ മഠത്തില്‍ ഇത്തരത്തില്‍ ഫെയ്സ് ബുക്കിലിട്ട പോസ്റ്റ് തെറ്റിദ്ധാരണ പരത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.  ഒരു സുഹൃത്തിന്റെ തന്നെ മെസേജ് അതുപോലെ ഷെയര്‍ ചെയ്യുകയാണ് സജിത ചെയ്തത്. എന്നാല്‍ പ്രമുഖ മാധ്യമങ്ങളടക്കമുള്ളവര്‍ സജിതാ മഠത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്ന തരത്തില്‍ വാര്‍ത്തകള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ വാര്‍ത്ത ഇത്തരത്തില്‍ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെട്ടതോടെ തെറ്റായ രീതിയില്‍ സജിതയ്ക്ക് മെസേജുകള്‍ വന്നു.  “വീണ്ടും വീണ്ടും പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മോശക്കാരി ആയതു കൊണ്ടു മാത്രമാണ്, നീ ആളെ പറയടി “തുടങ്ങിയ ആക്രോശങ്ങളാണ് വന്നത്. ഇതിന് മറുപടിയുമായി ഇപ്പോള്‍ സജിത തന്നെ രംഗത്ത് വന്നിട്ടുണ്ട്.

സജിതയുടെ മറുപടിയുടെ പൂര്‍ണ്ണ രൂപം വായിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top