ഇനി കാത്തിരിക്കാനാകില്ല; വേതന വർധനവിൽ ഉടൻ തീരുമാനമെടുക്കണമെന്ന് നഴ്‌സസ് അസോസിയേഷൻ

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതന വർധനവ് വിഷയത്തിൽ ഉടൻ തീരുമാനം എടുത്തില്ലെങ്കിൽ ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ(യുഎൻഎ). നവംബർ 20നകം ശമ്പള വർധനവ് സംബന്ധിച്ച ഉത്തരവ് സർക്കാർ ഇറക്കിയില്ലെങ്കിൽ ഇനി ഒരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷാ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ആരോഗ്യ മേഖലയിൽ പിന്നീട് ബന്ദായിരിക്കും നടക്കുക. സ്വകാര്യ ആശുപത്രി മാനേജ്‌മെൻറുകളുടെ ധിക്കാരം ഇനി അനുവദിക്കാൻ കഴിയില്ല. അന്തിമ സമരത്തിന് നഴ്‌സിംഗ് സമൂഹവും യുഎൻഎയും തയാറായിക്കഴിഞ്ഞുവെന്നും ജാസ്മിൻഷാ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News