ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

പഞ്ചാബിലെ ലുധിയാനയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു.ലുധിയാനയിലെ ആര്‍എസ്എസ് രഘുനാഥ് നഗര്‍ ശാഖയുടെ മുഖ്യ ശിക്ഷക് രവീന്ദര്‍ ഗോസായിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. സംഭവ സ്ഥലത്തുവെച്ചു തന്നെ അദ്ദേഹം മരിച്ചു. രണ്ട് വെടിയുണ്ടകള്‍ മൃതദേഹത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് കമീഷണര്‍ അറിയിച്ചു.
rss
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News