തന്റെ മക്കളെ വെറുതെ വിടൂ; സാറയ്ക്കെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി സച്ചിൻ

മിക്ക ക്രിക്കറ്റ് ാരങ്ങളും ആക്രമിക്കപ്പെടുമ്പോഴും സൈബർ ആക്രമണം ്ധികം നേരിടാത്ത താരമാണ് സച്ചിൻ. എന്നാൽ സച്ചിനല്ല, സൈബർ ആക്രമണങ്ങൾ ഉയരുന്നത് അദ്ദേഹത്തിന്റെ മക്കൾക്ക് നേരെയാണെന്നതാണ് യാഥാർത്ഥ്യം. ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.
കുറച്ച് ദിവസമ മുമ്പ് സച്ചിന്റെ മകൾ സാറയുടേതെന്ന പേരിൽ വന്ന ട്വീറ്റ് വിവാദമായിരുന്നു. ശരത് പവാറും എൻസിപിയുമാണ് മഹാരാഷ്ട്രയെ കൊള്ളയടിച്ചതെന്നായിരുന്നു സാറയുടെ ട്വീറ്റ്. ഇതുതന്നെയാണ് ശരത് പവാർ കേന്ദ്രത്തിലും ചെയ്യുന്നതെന്ന് പലർക്കും അറിയില്ലെന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. ഇതിനൊപ്പം MallyasNamesPawar എന്ന ഹാഷ് ടാഗും നൽകിയിട്ടുണ്ടായിരുന്നു.
സാറയുടെ പേരിൽ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടിൽനിന്നാണ് ട്വീറ്റ് വന്നിരിക്കുന്നത്. ഇതിനെതിരെയാണ് സച്ചിൻ രംഗത്തെത്തിയിരിക്കുന്നത്.
സാറയ്ക്കും അർജുനും ട്വിറ്റർ അക്കൗണ്ട് ഇല്ലെന്നും അവരുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളാണ് ഇതെന്നും സച്ചിൻ ട്വിറ്ററിൽ കുറിച്ചു. ഇത്തരം വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സച്ചിൻ കുറിച്ചു. താരത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് ട്വിറ്റർ വ്യാജ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്.
I reiterate the fact that my children Arjun & Sara are not on twitter. We request @Twitter to remove all such accounts at the earliest (1/2) pic.twitter.com/lbcdU546aS
— sachin tendulkar (@sachin_rt) October 16, 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here