പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ ഒഴിക്കിൽപ്പെട്ടു. കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിൽ ഒരാൾ മരിച്ചു.
കോതമംഗലം കുട്ടമ്പുഴ കുറ്റിയാംചാൽ ആനക്കയം പുഴയിലാണ് വിദ്യാർത്ഥികൾ കുളിക്കാനിറങ്ങിയത്. ഈറോഡ് വെങ്കിടേശ്വര പോളിടെക്‌നിക് സ്‌കൂൾ വിദ്യാർത്ഥിയും ആലപ്പുഴ കായംകുളം ചാരുംമൂട് സ്വദേശിയുമായ ആദർശ് (19) ആണ് മരിച്ചത്.
ആദർശുൾപ്പെടെ മൂന്ന് പേർ പുഴ നീന്തി കടക്കുന്നതിനിടെയാണ് അപകടം.
ഒപ്പമുണ്ടായിരുന്ന രണ്ട് പേരെ സമീപവാസികളായു രക്ഷപ്പെടുത്തിയെങ്കിലും ആദർശ് ഒഴുക്കിൽപ്പെടുകയായിരുന്നു.
students drowned in kuttampuzha
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News