35പവന്‍ കവര്‍ന്ന സീരിയല്‍ നടി പിടിയില്‍

thanuja

ബംഗളൂരുവില്‍ നിന്നും 35 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന സീരിയല്‍ നടി തനൂജ പിടിയിലായി. തലശ്ശേരിയില്‍ വച്ച് കേരള പോലീസും കര്‍ണ്ണാടക പോലീസും സംയുക്തമായാണ് നടിയെ പിടികൂടിയത്. ബംഗളൂരു കനക്പുര രഘുവന ഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണു 35 പവന്‍ സ്വര്‍ണ്ണം നടി മോഷ്ടിച്ചത്. ഇവിടെ ജോലിയ്ക്കായി എത്തിയ ശേഷമായിരുന്നു കവര്‍ച്ച.

ഓഗസ്റ്റിലാണ് നടി പയ്യന്നൂര്‍ സ്വദേശിനിയും കര്‍ണ്ണാടകയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുമായ സ്ത്രീയുടെ വീട്ടില്‍ ജോലിക്ക് എത്തിയത്. ഒരുമാസം ജോലി ചെയ്ത് വീട്ടുടമയുടെ വിശ്വസ്തത നേടിയെടുത്തശേഷമായിരുന്നു മോഷണം. സെപ്തംബര്‍ 28ന് തനൂജയെ ഇവിടെ നിന്ന് കാണാതായി. തുടര്‍ന്നാണ് സ്വര്‍ണ്ണം മോഷണം പോയെന്ന് മനസിലായത്. പോലീസ് നടത്തിയ പരിശോധനയില്‍ തനൂജ നല്‍കിയത് വ്യാജ അഡ്രസും ഫോണ്‍ നമ്പറുമാണെന്ന് കണ്ടെത്തി. എന്നാല്‍ ഈ വീടിന് സമീപത്ത് തനൂജയ്ക്ക് ഒരു യുവാവുമായി അടുപ്പം ഉണ്ടായിരുന്നു.
ഇത് വഴി നടത്തിയ അന്വേഷണത്തില്‍ തനൂജ കേരളത്തിലേക്ക് കടന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു പ്രതിയെ അറസ്റ്റു ചെയ്യാന്‍ കേരളപോലീസ് കര്‍ണ്ണാടക പോലീസിന്റെ സഹായം തേടുകയായിരുന്നു. പോലീസ് യുവാവിനെ കൊണ്ടു തനുജയെ വിളിപ്പിച്ചപ്പോള്‍ യുവാവിനോട് വടകരയില്‍ എത്താന്‍ ഇവര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വടകരയില്‍ എത്തിയ പോലീസിനു തനുജയെ കണ്ടെത്താനായില്ല. കൂടുതല്‍ അന്വേഷണത്തില്‍ തനൂജ തലശേരി ചേറ്റംകുന്നിലും കണ്ണൂരിലും താമസിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനിടയില്‍ യുവതിക്ക് തലശേരിയിലെ ഓട്ടോഡ്രൈവറുമായി അടുത്ത ബന്ധം ഉണ്ട് എന്ന് പോലീസ് കണ്ടെത്തി.

ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ പുതിയ താമസ സ്ഥലം കണ്ടെത്താനായി. തുടര്‍ന്നായിരുന്നു അറസ്റ്റ്.  മോഷ്ടിച്ച മുതലുകള്‍ കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥപനത്തില്‍ നിന്നു കണ്ടെടുത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top