ഹൈദരാബാദിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയത് സ്വന്തം സുഹൃത്ത്

malayali nurse committed suicide delhi five family members killed best friend behind hyderabad malayali youth murder patient cuts throat RSS worker killed at guruvayur three arrested in connection with guruvayur RSS worker murder panur BJP worker attacked Teacher found dead with throat slit at cheemeni RJD leader shot dead kannur two cpm workers attacked adimali rajdhani murder case verdict today

ഹൈദരാബാദിൽ യുവാവിനെ വെട്ടികൊന്നത് അടുത്ത സുഹൃത്ത് തന്നെയെന്ന് പോലീസ്. തൊടുപുഴ കരിമണ്ണൂർ പന്നൂർ പറയന്നിലത്ത് അരുൺ പി ജോർജ്ജിനെ കൊലപ്പെടുത്തിയ കേസിൽ സെക്കന്ദരാബാദ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എഎസ്‌ഐ ലാലു സെബാസ്റ്റ്യനാണ് അറസ്റ്റിലായത്.

സഹോദരിയുടെ വിവാഹിതയായ മകളുമായുള്ള അരുണിൻറെ പ്രണയവും അതിൽ നിന്നും പിന്മാറാനുള്ള ലാലുവിൻറെ നിർദ്ദേശം അവഗണിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പത്തു വർഷത്തിലേറെയായി സുഹൃത്തുക്കളായിരുന്ന ശേഷമാണ് അരുണിനെ ലാലു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ലാലുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് വിവരങ്ങൾ വെളിയിൽ വന്നത്.

വെളളിയാഴ്ച രാത്രിയിൽ അരുണിൻറെ താമസ സ്ഥലത്ത് എത്തിയ ലാലു ഇതേപ്പറ്റി വീണ്ടും സംസാരിച്ചത് ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ലാലു അരുണിനെ വെട്ടിക്കൊല്ലുകയായിരുന്നു.

best friend behind hyderabad malayali youth murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top