ഹൈദരാബാദിൽ മലയാളി യുവാവിനെ കൊലപ്പെടുത്തിയത് സ്വന്തം സുഹൃത്ത്

ഹൈദരാബാദിൽ യുവാവിനെ വെട്ടികൊന്നത് അടുത്ത സുഹൃത്ത് തന്നെയെന്ന് പോലീസ്. തൊടുപുഴ കരിമണ്ണൂർ പന്നൂർ പറയന്നിലത്ത് അരുൺ പി ജോർജ്ജിനെ കൊലപ്പെടുത്തിയ കേസിൽ സെക്കന്ദരാബാദ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എഎസ്‌ഐ ലാലു സെബാസ്റ്റ്യനാണ് അറസ്റ്റിലായത്.
സഹോദരിയുടെ വിവാഹിതയായ മകളുമായുള്ള അരുണിൻറെ പ്രണയവും അതിൽ നിന്നും പിന്മാറാനുള്ള ലാലുവിൻറെ നിർദ്ദേശം അവഗണിച്ചതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. പത്തു വർഷത്തിലേറെയായി സുഹൃത്തുക്കളായിരുന്ന ശേഷമാണ് അരുണിനെ ലാലു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ട് ലാലുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെയാണ് വിവരങ്ങൾ വെളിയിൽ വന്നത്.
വെളളിയാഴ്ച രാത്രിയിൽ അരുണിൻറെ താമസ സ്ഥലത്ത് എത്തിയ ലാലു ഇതേപ്പറ്റി വീണ്ടും സംസാരിച്ചത് ഇരുവരും തമ്മിലുള്ള വഴക്കിൽ കലാശിക്കുകയായിരുന്നു. തുടർന്ന് ലാലു അരുണിനെ വെട്ടിക്കൊല്ലുകയായിരുന്നു.
best friend behind hyderabad malayali youth murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here