കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ, 5 ലക്ഷം രൂപയ്ക്ക് ഓർഡർ നൽകി; സംഭവം ഹൈദരാബാദിൽ

ഹൈദരാബാദിൽ കൊക്കൈനുമായി വനിതാ ഡോക്ടർ പിടിയിൽ. ഹൈദരാബാദിലെ ഒമേഗ ആശുപത്രി സിഇഒയായിരുന്നു ഡോ. നമ്രത ചിഗുരുപതിയാണ് പിടിയിലായത്. 53 ഗ്രാം കൊക്കൈയിൻ ആണ് പിടികൂടിയത്. ഏജന്റ് കൊക്കെയിൻ കൈമാറിന്നതിനിടെയാണ് പിടികൂടിയത്. വാട്ട്സാപ്പ് വഴിയായിരുന്നു ഓർഡർ നൽകിയത്. NDTV ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.
ആറ് മാസം മുമ്പ് ഒമേഗ ഹോസ്പിറ്റൽസിന്റെ സിഇഒ സ്ഥാനം രാജിവച്ച നമ്രത ചിഗുരുപതി, മുംബൈ ആസ്ഥാനമായുള്ള ഒരു വിതരണക്കാരനായ വാൻഷ് ധാക്കറിൽ നിന്ന് കൊറിയർ വഴി കൊക്കെയ്ൻ സ്വീകരിക്കുന്നതിനിടെയാണ് അറസ്റ്റിലായത്. മയക്കുമരുന്ന് എത്തിച്ചുകൊണ്ടിരുന്ന ധാക്കറിന്റെ സഹായി ബാലകൃഷ്ണനൊപ്പമാണ് യുവതിയെ പിടികൂടിയത്.
34 കാരിയായ നമ്രത ചിഗുരുപതി വാട്ട്‌സ്ആപ്പ് വഴി ധാക്കറുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ വിലമതിക്കുന്ന കൊക്കെയ്‌ന് ഓർഡർ നൽകിയതായി പൊലീസ് പറഞ്ഞു. അവൾ ഓൺലൈനായി തുക ട്രാൻസ്ഫർ ചെയ്തു. പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടി. ഇവരിൽ നിന്ന് 10,000 രൂപയും 53 ഗ്രാം കൊക്കെയ്നും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
അവർക്കെതിരെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ വെങ്കണ്ണ പറഞ്ഞു. ചോദ്യം ചെയ്യലിൽ, മയക്കുമരുന്നിനായി ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ചതായി അവർ സമ്മതിച്ചതായി പൊലീസ് പറയുന്നു.
Story Highlights : Hyderabad Doctor Orders Rs 5 Lakh Cocaine On WhatsApp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here