നാല് വയസ്സുകാരന്റെ മുന്നില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്നു

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊന്നു.ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. നാല് വയസ്സുകാരനായ മകന്റെ മുന്നില്‍ വച്ചായിരുന്നു കൊലപാതകം. കൊലയ്ക്ക് ശേഷം പുറത്തിറങ്ങിപ്പോയ അച്ഛനെതിരെ പിഞ്ച് കുഞ്ഞാണ് മൊഴി നല്‍കിയത്. 29 വയസുകാരനായ യുവാവും ഭാര്യയും തമ്മില്‍ കുറച്ചു ദിവസമായി എന്നും വഴക്കായിരുന്നുവെന്ന് അയല്‍വാസികള്‍ വ്യക്തമാക്കി. ഏഴ് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ബിഹാറില്‍ നിന്നാണ് ഇവര്‍ ദില്ലിയില്‍ എത്തിയത്. അവിടെ ഭാര്യയ്ക്ക് ഒരാളുമായി ബന്ധം ഉണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹിയിലേക്ക് താമസം മാറിയത്. എന്നാല്‍ ഇവിടെയും ഭാര്യയ്ക്ക് ഒരാളുമായി അടുപ്പം ഉണ്ടെന്ന് ആരോപിച്ചാണ് കൊലപാതകം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News