യുഡിഎഫ് നേതൃയോഗം ഇന്ന് കോഴിക്കോട്ട്

യുഡിഎഫ് വടക്കന്‍ മേഖലാ നേതൃയോഗം ഇന്ന് കോഴിക്കോട്ട് ചേരും. സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ആദ്യമായാണ് യുഡിഎഫ് നേതൃയോഗം ചേരുന്നത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയുടെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനാണ് യുഡിഎഫ് വടക്കൻ മേഖലാ യോഗം ചേരുന്നത്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും വേങ്ങര ഉപതെരെഞ്ഞെടുപ്പ് ഫലവും യോഗത്തിൽ ചർച്ചയാകും .കോഴിക്കോട് ലീഗ് ഹൗസിലാണ് യോഗം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്‍, കെ മുരളീധരന്‍ എംഎല്‍എ, തുടങ്ങിയവര്‍ പങ്കെടുക്കും.കാസര്‍കോട്, കണ്ണൂര്‍, വയനാട് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ എന്നീ ഏഴു ജില്ലകളിലെ യുഡിഎഫിലെ പ്രധാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
25 ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ നേതാക്കളുടെ യോഗവും നടക്കും. അതേസമയം തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ മുസ്ലീം ലീഗ് നേതൃയോഗവും ഇന്ന് കോഴിക്കോട് ചേരുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here