മെര്‍സലിനെതിരെ ബിജെപി

വിജയ് നായകനായ മെര്‍സലിനെതിരെ ബിജെപി രംഗത്ത്. ജിഎസ്ടിയ്ക്കും ഡിജിറ്റല്‍ ഇന്ത്യയ്ക്കും എതിരായി ചിത്രത്തില്‍ പരാമര്‍ശം ഉണ്ടെന്ന് കാണിച്ചാണ് ബിജെപി ചിത്രത്തിനെതിരെ രംഗത്ത് വരുന്നത്. ഈ ഭാഗങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ആവശ്യം. ബിജെപി നേതാവ് തമളിസൈ സൗന്ദരരാജനാണ് ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. താന്‍ സിനിമ കണ്ടിട്ടില്ല, എന്നാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ ചിത്രത്തിലുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. വിജയുടെ രാഷ്ട്രീയ മോഹമാണ് ഇതിന് പിന്നിലെന്നും സൗന്ദര്‍ രാജന്‍ വെളിപ്പെടുത്തി. ചിത്രത്തിലെ രണ്ട് സീനുകളിലാണ് ഇതാണ് പരാമര്‍ശം. ചിത്രത്തിന്റെ ആദ്യം വിജയുടേയും വടിവേലുവിന്റേും ബാഗ് കൊള്ളയടിക്കപ്പെടുന്നുണ്ട്. എന്നാല്‍ ബാഗ് കാലിയായിരുന്നു, ഇതിന് കാരണമായി പറയുന്നത് ഡിജിറ്റല്‍ ഇന്ത്യയാണ്. ഏഴ് ശതമാനം ജിഎസ്ടി ഈടാക്കുന്ന സിംഗപ്പൂരില്‍ ചികിത്സ സൗജന്യമാണെന്നും 28ശതമാനം ജിഎസ്ടി ഈടാക്കുന്ന ഇന്ത്യ ജനങ്ങളെ പിഴിയുകയാണെന്നുമാണ് ചിത്രത്തിലുള്ളത്.
vijay, mersal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here