ആള്‍ദൈവം പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഗായിക ചിന്മയി

മീറ്റു ക്യാംപെയിനിന്‍റെ ഭാഗമായി താന്‍ നേരിട്ട പീഡന ശ്രമത്തെ കുറിച്ച തുറന്ന് പറഞ്ഞിരിക്കുകയാണ് ഗായിക ചിന്മയി. ട്വിറ്ററിലൂടെയാണ് എട്ടാം വയസ്സില്‍ നേരിട്ട ദുരനുഭവം ചിന്മയി തുറന്ന് പറഞ്ഞിരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകാത്ത ഒരു സ്ത്രീയും ഉണ്ടാകില്ലെന്ന് പറഞ്ഞാണ് താരം തന്റെ അനുഭവം ട്വിറ്ററില്‍ പങ്കുവച്ചത്.
ഉറങ്ങികിടക്കുമ്പോള്‍ തന്നെ ലൈംഗിക താല്‍പര്യത്തേടെ ഇയാള്‍ തൊട്ടെന്നാണ് ഇവര്‍ പറയുന്നത്. തനിക്ക് പുരുഷ സുഹൃത്തുക്കളും ഉണ്ട്. ഇവരില്‍ പലരെയും പല മുതിര്‍ന്ന ആണുങ്ങളും പീഡിപ്പിച്ചിട്ടുണെന്നും ചിന്മയി കുറിച്ചിട്ടുണ്ട്. ലൈംഗികാതിക്രമം തുറന്ന് പറയാന്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ട് എന്നാല്‍ ലൈംഗികാതിക്രമത്തിന് ഇരകളായ പുരുഷന്‍മാര്‍ക്കും ഇത് തുറന്ന് പറയാന്‍ വലിയ പ്രയാസമാണ്. കാത്തിരിക്കുന്ന അപകടങ്ങളെ കുറിച്ച് ആണ്‍കുട്ടികളോട് ആരും പറഞ്ഞ് കൊടുക്കുന്നില്ലെന്നും ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി ഇവര്‍ വളര്‍ന്ന് വരുന്നത്. പീഡനങ്ങള്‍ക്ക് ഇരയാകുന്ന പുരുഷന്മാരെയും സഹായിക്കണമെന്നും പെണ്‍കുട്ടികളെ മാത്രമല്ല ആണ്‍കുട്ടികളെയും എല്ലാകാര്യങ്ങളും പഠിപ്പിക്കണം എന്നും ഇവര്‍ പറയുന്നു.
chinmay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here