കുഞ്ഞ് മാലാഖയുമായി ദുല്‍ഖര്‍

dulqar salman

തനിക്കും ഭാര്യ അമാല്‍ സൂഫിയയ്ക്കും കുഞ്ഞ് പിറന്ന വിവരം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ആരാധകരെ അറിയിച്ചത്. അതിന് ശേഷം കുഞ്ഞിന്റെ ഫോട്ടോ പങ്കുവച്ചിട്ടില്ലെങ്കിലും മകള്‍ മറിയം അമീറ സല്‍മാന്റെ കുഞ്ഞ് കൈവിരലുകളും സോക്സും, കുഞ്ഞ് ബൂട്ടീസും, ഉടുപ്പുമെല്ലാം ദുല്‍ഖര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. സമയമാകുമ്പോള്‍ കുഞ്ഞിന്റെ ഫോട്ടോ പങ്കുവയ്ക്കാമെന്നായിരുന്നു ദുല്‍ഖര്‍ വ്യക്തമാക്കിയത്. എന്നാല്‍ അതിന് മുമ്പായി തന്നെ കുഞ്ഞിന്റെ ചിത്രം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. ആരാണെന്നോ, എവിടെ നിന്നാണെന്നോ പകര്‍ത്തിയത് എന്ന് വ്യക്തമാകാത്ത ചിത്രമാണിത്. കാണാവുന്നത് ഒന്ന് മാത്രം, തന്റെ മകളെ കരുതലോടെ മാറോട് അടുക്കി നടന്ന് നീങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍!

dulqar salman

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top