Advertisement

പ്രശസ്ഥ ബോളിവുഡ് ഗായകൻ അങ്കിത് തിവാരി അടക്കം മൂന്ന് പേർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

October 20, 2017
1 minute Read
cheating case against ankit tiwari

പ്രശസ്ഥ ബോളിവുഡ് ഗായകൻ അങ്കിത് തിവാരി അടക്കം മൂന്ന് പേർക്കെതിരെ വഞ്ചനാ കുറ്റത്തിന് കേസ്. അങ്കിത് തിവാരി, ആകൃതി കക്കാർ, ശിൽപാ റാവു എന്നിവർക്കെതിരെ മുംബൈ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
അമേരിക്കൻ ഇവൻറ് മാനേജമെൻറ് കമ്പനിയുടെ പരാതിയിലാണ് കേസ്.

അങ്കിത് തിവാരിയുടെ മ്യൂസിക് കമ്പനിയായ ബ്രദർഹുഡ് എൻറർടെയ്‌മെൻറ് തങ്ങളിൽ നിന്നും 30 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയിരുന്നുവെന്നും ഏറ്റെടുത്ത പരിപാടിക്ക് വന്നില്ലെന്നും കമ്പനി പരാതിയിൽ പറയുന്നു.

പണം ഇതുവരെയും തിരികെ നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ഐപിസി 406 വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ചോദ്യം ചെയ്യാനായി ഇവരെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.

ആഷിഖി 2 ലെ സുൻ രഹാ ഹേ, ഏക് വില്ലനിലെ ഗലിയ തുടങ്ങിയ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് അങ്കിത് തിവാരി.

cheating case against ankit tiwari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top