ഒന്നാം പ്രതി ദിലീപ് തന്നെ; തീരുമാനം ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിൽ

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിനെ ഒന്നാം പ്രതിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. എ.ഡി.ജി.പി. ബി. സന്ധ്യയുടെ നേതൃത്വത്തിൽ ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. കുറ്റപത്രം ഉടൻ സമർപ്പിക്കാനും അതിനുമുമ്പ് വിശദമായ നിയമോപദേശം തേടാനും യോഗത്തിൽ ധാരണയായി.
കേസിൽ നിലവിൽ ഒന്നാം പ്രതിയാക്കിയിരിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിന് നടിയോട് പൂർവ്വ വൈരാഗ്യമൊന്നും ഇല്ലായിരുന്നുവെന്നും ദിലീപ് ഏൽപ്പിച്ച ജോലി മാത്രമാണ് സുനിൽ കുമാർ ചെയ്‌തെന്നുമാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ക്വട്ടേഷൻ കൊടുത്ത ദിലീപിനെ ഒന്നാം പ്രതിയാക്കിയ ശേഷം സുനിൽ കുമാറിനെ കൂട്ടുപ്രതിയാക്കും. 11 പേരുള്ള പുതിയ കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം ഇത് കോടതിയിൽ സമർപ്പിച്ചേക്കും.
dileep to be the prime accused decides police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here