ആർത്തവ രക്തത്തിന്റെ നിറം ചുവപ്പാണ് നീലയല്ല; ചില പരസ്യങ്ങൾ പരസ്യങ്ങൾ മാത്രമല്ലെന്ന് ബോഡിഫോം

periods

നമ്മുടെ ചാനലുകളിൽ നാപ്കിനുകളുടെ പരസ്യത്തിന് ഒരു കുറവുമില്ല. പല രൂപത്തിൽ ഭാവത്തിൽ സ്റ്റൈലിൽ ഓരോ കാലഘട്ടത്തിലും അവ വന്ന് പോകുന്നുണ്ട്. എന്നാൽ മാറ്റമില്ലാത്തത് ഒന്നുണ്ട്. ആർത്തവ രക്തത്തിന് പകരം പരസ്യത്തിൽ കാണിക്കുന്ന നീല നിറത്തിലുള്ള ദ്രാവകം.

നാപ്കിനുകളുടെ കപ്പാസിറ്റിയെ കുറിച്ച് പറയുന്ന പരസ്യങ്ങളിൽ എന്നാൽ കാണിക്കാറുള്ളത് നീല നിലറമുള്ള ദ്രാവകമാണെന്ന് എത്ര പേർ ശ്രദ്ധിച്ചുകാണും. രക്തത്തിന്റെ നിറം പോലും കാണിയ്ക്കാൻ മടിയ്ക്കുന്ന പരസ്യങ്ങൾക്കിടയിൽ വ്യത്യസ്തമാകുകയാണ് യുകെയിലെ പ്രമുഖ നാപ്കിൻ ബ്രാൻഡായ ബോഡിഫോം.

periods.

ആർത്തവം സാധാരണമാണ്. അവ പ്രദർശിപ്പിക്കുന്നതും ( പിരീഡ്‌സ് ആർ നോർമൽ. ഷോവിംഗ് ദം ടൂ ) എന്ന ടാഗ് ലൈനോടെയാണ് ആർത്തവ രക്തത്തിന് സമാനമായ ചുവന്ന നിറം നാപ്കിനിലേക്ക് പകരുന്ന ദൃശ്യങ്ങൾ പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കടയിൽനിന്ന് നാപ്കിൻ വാങ്ങുന്ന യുവാവ്, കാലിനിടയിലൂടെ ഒലിച്ചിറങ്ങുന്ന ചുവന്ന നിറവുമടക്കം ഉൾപ്പെടുത്തി ഇറക്കിയ പരസ്യം, വെറുമൊരു പരസ്യം മാത്രമല്ലെന്നും ഒരു മാറ്റത്തിന്റെ തുടക്കം കൂടിയാണെന്നുമാണ് ഇതിനെ വിലയിരുത്തത്. ബ്ലഡ് നോർമൽ എന്ന ഹാഷ് ടാഗും ബോഡി ഫോം കമ്പനി ആരംഭിച്ചിട്ടുണ്ട്.

body form

ബോഡിഫോം 10017 സ്ത്രീകളിലും പുരുഷൻമാരിലും നടത്തിയ ക്യാംപയിനിൽ 74% പേരും ആവശ്യപ്പെട്ടത് ആർത്തവത്തെ പരസ്യങ്ങളിൽ യാഥാർത്ഥ്യത്തോടെ അവതരിപ്പിക്കണമെന്നാണെന്നും അവർ പറയുന്നു.

മുംബെയിലെ ഒരു മാധ്യമ സ്ഥാപനവും മാതൃഭൂമിയും സ്ത്രീകൾക്ക് ആർത്തവ അവധി പ്രഖ്യാപിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top